|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Ligue 1

തകർപ്പൻ ഫോമിൽ ഫെറാൻ ടോറസ്; പിഎസ്ജിക്കായി 6 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ

പാരീസ്: ബാഴ്‌സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്ക് (പിഎസ്ജി) എത്തിയ സ്പാനിഷ് മുന്നേറ്റതാരം ഫെറാൻ ടോറസ് അവിശ്വസനീയ ഗോൾവേട്ട തുടരുന്നു.
ക്ലബ്ബിനായി കളിച്ച ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് ഇതിനകം ഏഴ് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
​ഒളിമ്പിക് മാഴ്സെയ്‌ക്കെതിരായ ഫ്രഞ്ച് ‘ക്ലാസിക്’ പോരാട്ടത്തിൽ പകരക്കാരനായി ഇറങ്ങി ഏഴ് മിനിറ്റിനകം ഗോളടിച്ച ടോറസ് ടീമിന്റെ വിജയത്തിൽ വീണ്ടും നിർണായകമായി.
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്ലോവൻ ബ്രാറ്റിസ്ലാവക്കെതിരെ മിന്നുന്ന ഹാട്രിക്കും ബ്രെസ്റ്റിനെതിരായ ലീഗ് പോരാട്ടങ്ങളിലും താരം വലകുലുക്കിയിരുന്നു. 
പരിശീലകൻ ലൂയിസ് എൻറിക്വെയ്ക്ക് കീഴിൽ അപാര സ്കോറിങ് ഫോം പുറത്തെടുക്കുന്ന ടോറസ്, പാരീസിയൻ ആക്രമണനിരയിൽ ഇതിനകം തന്നെ അവിഭാജ്യ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

Content Summary

Ferran Torres has scored seven goals in his first six appearances for Paris Saint-Germain after joining from Barcelona. He scored as a substitute against Marseille and had previously netted a hat-trick against Slovan Bratislava, along with goals in league matches against Brest.

Share