ബാഴ്സലോണ: യുവ മധ്യനിര താരം മാർക്ക് ബെർണാലുമായി പുതിയ കരാറിലെത്തി സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്‌സലോണ.
2031 ജൂൺ വരെയുള്ള ദീർഘകാല കരാറിലാണ് സ്പാനിഷ് വണ്ടർകിഡ് ഒപ്പുവെക്കുന്നത്.
പുതിയ കരാറോടെ താരത്തിന്റെ പ്രതിഫലത്തിലും കാര്യമായ വർധനവുണ്ടാകും. ബ്രസീലിയൻ താരം റഫീഞ്ഞയുമായുള്ള കരാർ 2030 വരെ പുതുക്കിയതിന് പിന്നാലെയാണ് ബെർണാലിന്റെ കരാറും നീട്ടാൻ ക്ലബ്ബ് ധാരണയിലെത്തിയത്.
ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ സാന്നിധ്യത്തിലാണ് താരം പുതിയ കരാർ ഉറപ്പിച്ചത്.
ബാഴ്‌സയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലൂടെ വളർന്നുവന്ന മാർക്ക് ബെർണാൽ, ഹാൻസി ഫ്ലിക്കിന്റെ കീഴിൽ സീനിയർ ടീമിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
താരത്തിന്റെ പ്രതിഭയും ഭാവി സാധ്യതകളും കണക്കിലെടുത്ത് ബാഴ്‌സലോണ ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് ഈ കരാർ ഉറപ്പിച്ചിരിക്കുന്നത്.
Content Summary
Barcelona have agreed a new long-term contract with young midfielder Marc Bernal, keeping him at the club until June 2031. The deal includes a significant salary increase and was finalized in the presence of coach Hansi Flick. Bernal, a product of the La Masia academy, has impressed in the senior team under Flick.






