|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Last Dance

അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം

റൊസാരിയോ: അന്താരാഷ്ട്ര ഫുട്ബോളിലെ ഇതിഹാസതുല്യമായ കരിയറിന് വിരാമമിടാൻ തയാറെടുക്കുന്ന ലയണൽ മെസ്സിയും കുടുംബവും അർജന്റീനയിൽ എത്തിച്ചേർന്നു. തന്റെ വിടവാങ്ങൽ മത്സരത്തിന് മുന്നോടിയായി മെസ്സിയും കുടുംബവും സ്വന്തം നാടായ റൊസാരിയോയിലാണ് വിമാനമിറങ്ങിയത്.
ഇനി നാല് ദിവസങ്ങൾക്കപ്പുറം, വരുന്ന ചൊവ്വാഴ്ച വൈകുന്നേരമാണ് നീലയും വെള്ളയും വരയുള്ള അർജന്റീന ജേഴ്‌‌സിയിൽ മെസ്സി അവസാനമായി പന്തുതട്ടുക. നീണ്ട 21 വർഷക്കാലം രാജ്യത്തിനായി ബൂട്ടണിഞ്ഞ ശേഷമാണ് ഇതിഹാസതാരം തന്റെ അവിസ്മരണീയമായ അന്താരാഷ്ട്ര കരിയറിന് ഔദ്യോഗികമായി വിരാമമിടുന്നത്.
മെസ്സിയുടെ മുൻ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യംവഹിക്കാൻ സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫുട്ബോൾ ലോകത്തെ ഏറ്റവും വികാരനിർഭരമായ സായാഹ്നങ്ങളിലൊന്നായി ഈ വിടവാങ്ങൽ മത്സരം മാറുമെന്നുറപ്പാണ്. പ്രിയ നായകന്റെ അവസാന അങ്കത്തെ ഹൃദയത്തോട് ചേർക്കാൻ ലോകമെമ്പാടുമുള്ള ആരാധകരും സ്വന്തം നാട്ടുകാരും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ്.

Content Summary

Lionel Messi and his family have arrived in Rosario, Argentina, as he prepares for his farewell match. The final game is scheduled for Tuesday evening at Argentina's jersey stadium, marking the end of his 21-year international career. Former teammates, friends, and family are expected to attend the historic event.

Share