ലോകകപ്പ് ജേതാക്കളായ അർജന്റീന ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് ലയണൽ സ്കലോണി തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള നിർണായകചർച്ചകൾ ആരംഭിച്ചു. 2030 ലോകകപ്പ് വരെ നീളുന്ന പുതിയ കരാർ സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രസിഡന്റ് ക്ലോഡിയോ ‘ചിക്കി’ താപിയയും സ്കലോണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
പുതിയ കരാർ നിർദ്ദേശം ഈയാഴ്ച സ്കലോണിക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ലയണൽ മെസ്സിയുടെ വിരമിക്കലിനു ശേഷവും ടീമിന്റെ പരിശീലകസ്ഥാനത്ത് സ്കലോണി തന്നെ തുടരണമെന്നാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ആഗ്രഹം. കോപ അമേരിക്കയും ഫൈനലിസിമയും ഒടുവിൽ ഖത്തർ ലോകകപ്പും അർജന്റീനയ്ക്ക് നേടിക്കൊടുത്ത സ്കലോണിക്ക് കീഴിൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു പുതിയ തലമുറയെ വാർത്തെടുക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഔദ്യോഗികപ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Content Summary
Lionel Scaloni is in advanced talks to extend his contract with the Argentina national team through the 2030 World Cup. AFA president Claudio ‘Chiqui’ Tapia has already presented the new proposal to Scaloni. The federation aims to keep him in charge after Messi’s retirement to build a new generation of players.






