|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Transfer News

റാഫീഞ്ഞ 2030 വരെ ബാഴ്സലോണയിൽ തുടരും; പുതിയ കരാർ ധാരണ സ്ഥിരീകരിച്ച് ഡെക്കോ

ബാഴ്സലോണ: ബ്രസീലിയൻ സൂപ്പർ വിങ്ങറും എഫ്‌സി ബാഴ്സലോണ ക്യാപ്റ്റനുമായ റാഫീഞ്ഞ 2030 ജൂൺ വരെ ക്ലബ്ബിൽ തുടരാൻ തത്ത്വത്തിൽ ധാരണയിലെത്തി.
ക്ലബ്ബിന്റെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ ബാഴ്സലോണ സ്പോർട്ടിങ് ഡയറക്ടർ ഡെക്കോയാണ് ഈ സുപ്രധാന വിവരം ഔദ്യോഗികമായി അറിയിച്ചത്.
നേരത്തെ 2028 വരെ നിലനിന്നിരുന്ന കരാറാണ് ഇപ്പോൾ കൂടുതൽ വർഷങ്ങളിലേക്ക് ദീർഘിപ്പിക്കുന്നത്.
2022-ൽ ഇംഗ്ലീഷ് ക്ലബ്ബ് ലീഡ്സ് യുണൈറ്റഡിൽ നിന്നാണ് റാഫീഞ്ഞ ബാഴ്സലോണയിലെത്തുന്നത്.
തുടക്കത്തിൽ ഫോം കണ്ടെത്താൻ അൽപ്പം പ്രയാസപ്പെട്ടെങ്കിലും, പിന്നീട് തകർപ്പൻ പ്രകടനവുമായി താരം കറ്റാലൻ പടയുടെ അവിഭാജ്യ ഘടകമായി മാറി.
ഹാൻസി ഫ്ലിക്കിന്റെ പരിശീലനത്തിന് കീഴിൽ ടീമിന്റെ മുന്നേറ്റനിരയിൽ നിർണായക സാന്നിധ്യമായ റാഫീഞ്ഞ നിലവിൽ ബാഴ്സലോണയുടെ പ്രധാന ക്യാപ്റ്റൻമാരിലൊരാൾ കൂടിയാണ്.
ബാഴ്സലോണയിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് താരം അടുത്തിടെ പരസ്യമായി വ്യക്തമാക്കിയിരുന്നു. ക്ലബ്ബും താരവും തമ്മിലുള്ള ധാരണ പൂർത്തിയായ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ തന്നെ കരാറിന്റെ ഔദ്യോഗിക ഒപ്പുവെക്കലും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Content Summary

Raphinha has reached an agreement in principle to remain at Barcelona until June 2030. Sporting director Deco confirmed the development during the club’s general assembly. The Brazilian winger joined Barcelona from Leeds United in 2022 and has become a key player and one of the club’s captains.

Share