|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
International Matches

റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും

ബാർസിലോന: എഫ്‌സി ബാർസിലോന ആരാധകർക്ക് ആശ്വാസവാർത്ത. ബ്രസീൽ ദേശീയ ടീമിനൊപ്പം പരിശീലനത്തിനിടെ പരിക്കേറ്റ മുന്നേറ്റനിര താരം റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ പരിശോധനകളിൽ വ്യക്തമായി. ബാർസിലോനയിൽ തിരിച്ചെത്തിയ താരം ഇന്ന് രാവിലെ വിശദമായ പരിശോധനകൾക്ക് വിധേയനായിരുന്നു.
പരിശോധനാഫലങ്ങൾ അനുകൂലമായതോടെ ബാർസിലോനയുടെ ക്യാപ്റ്റൻ കൂടിയായ ബ്രസീലിയൻ വിങ്ങർ ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തും. അടുത്ത ആഴ്ച ഗെറ്റാഫെയ്‌ക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ റഫീഞ്ഞ ടീം നിരയിലുണ്ടാകാൻ പൂർണ സജ്ജനാണെന്ന് ക്ലബ്ബിന്റെ മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. സീസണിൽ മികച്ചഫോമിൽ തുടരുന്ന താരത്തിന്റെ തിരിച്ചുവരവ് ടീമിനും മാനേജ്‌മെന്റിനും വലിയ ആശ്വാസമാണ് നൽകുന്നത്.

Content Summary

Medical examinations confirmed that Barcelona midfielder Rafinha's injury is not serious. He underwent detailed tests after returning to Barcelona. The club's medical team says he is fully fit to be included in the squad for the upcoming crucial match against Getafe. His quick recovery is a relief for both the team and management.

Share