|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Friendly Matches

പാനമയെ സമനിലയിൽ തളച്ച് ഇന്ത്യ; ബ്രസീൽ പോരാട്ടത്തിന് മുൻപ് ആത്മവിശ്വാസം ഇരട്ടിപ്പിച്ച് ബ്ലൂ ടൈഗേഴ്സ്

ബംഗളൂരു: വമ്പൻമാരായ ബ്രസീലിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ആത്മവിശ്വാസം പകർന്ന് രാജ്യാന്തര സൗഹൃദ മത്സരത്തിൽ മിന്നും പോരാട്ടം. 
ഫിഫ റാങ്കിങ്ങിൽ 44 )മത്തെ ലെവലിലുള്ള കരുത്തരായ പാനമയെ ഇന്ത്യ 1-1 ന് സമനിലയിൽ തളച്ചു. 
ആദ്യ പകുതിയിൽ നേടിയ ലീഡിലൂടെ പാനമയെ വിറപ്പിച്ച ബ്ലൂ ടൈഗേഴ്സ്, രണ്ടാം പകുതിയിൽ സമനില ഗോൾ വഴങ്ങുകയായിരുന്നു.
മത്സരത്തിന്റെ 41-ാം മിനിറ്റിൽ റയാൻ വില്ല്യംസിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്.
വിങ്ങിൽ നിന്ന് ആകാശ് മിശ്ര നൽകിയ മികച്ച ക്രോസ് പിടിച്ചെടുത്ത് പാനമയുടെ പ്രതിരോധക്കോട്ട തകർത്താണ് വില്ല്യംസ് പന്ത് വലയിലെത്തിച്ചത്.
എതിരാളികളുടെ കരുത്തിനെ ഭയക്കാതെ ഇരു വിങ്ങുകളിലൂടെയും നടത്തിയ ആക്രമണങ്ങളും മിന്നൽ കൗണ്ടർ അറ്റാക്കുകളും ആദ്യ പകുതിയിൽ പാനമയെ പ്രതിരോധത്തിലാക്കി.
ആഷിഖ് കുരുണിയൻ, മൻവീർ സിങ് എന്നിവരും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മികച്ചുനിന്നു.
രണ്ടാം പകുതിയിൽ തന്ത്രങ്ങളിൽ മാറ്റം വരുത്തി ആക്രമിച്ചു കളിച്ച പാനമ 68-ാം മിനിറ്റിൽ ഒരു തകർപ്പൻ ലോങ് റേഞ്ചറിലൂടെ സമനില പിടിച്ചു.
തുടർന്ന് പകരക്കാരായി കളത്തിലിറങ്ങിയ സഹൽ അബ്ദുൽ സമദും അനിരുദ്ധ് ഥാപ്പയും ചേർന്ന് ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിജയഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. 
എങ്കിലും, ഒരാഴ്ചക്കപ്പുറം ബ്രസീലിനെ നേരിടാനിറങ്ങുന്ന ഇന്ത്യൻ നിരയ്ക്ക് വലിയൊരു ഉണർവു നൽകുന്നതാണ് പാനമയ്ക്കെതിരായ ഈ പോരാട്ടം.

Content Summary

India drew 1-1 with Panama in an international friendly, with Ryan Williams scoring in the 41st minute. Panama equalised in the 68th minute through a long-range effort. The result gives the Indian team a confidence boost ahead of their upcoming match against Brazil.

Share