|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Football

ഫുട്ബോൾ ലോകം കാത്തിരുന്ന വിസ്മയം; മെസ്സിയും റൊണാൾഡോയും ഒരേ ടീമിൽ കളിക്കും

ബ്യൂണസ് ഐറീസ്: കാൽപ്പന്ത് കളിയിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ ടീമിൽ ഒരുമിച്ചു പന്തുതട്ടുന്നു. അർജന്റീനിയൻ മുൻ സൂപ്പർ താരവും ബൊക്കാ ജൂനിയേഴ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബുകളുടെ ഇതിഹാസവുമായ കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ലോകം കാത്തിരുന്ന അപൂർവ കൂട്ടുകെട്ട് യാഥാർത്ഥ്യമാകുന്നത്. 2026 ഡിസംബറിൽ ബ്യൂണസ് ഐറീസിലെ പ്രശസ്തമായ ‘ലാ ബോംബൊനേറ’ സ്റ്റേഡിയത്തിലാണ് ഈ ചരിത്ര പോരാട്ടം അരങ്ങേറുക.

 

രണ്ട് പതിറ്റാണ്ടിലേറെയായി കളിക്കളത്തിൽ പരസ്പരം കൊമ്പുകോർത്ത ലോകോത്തര പ്രതിഭകളെ ഒരൊറ്റ ജേഴ്സിയിൽ കളത്തിലിറക്കാൻ വഴിയൊരുക്കിയത് ടെവസിന് ഇരുവരുമായുള്ള ദീർഘകാലത്തെ ആത്മബന്ധമാണ്. അർജന്റീന ദേശീയ ടീമിൽ മെസ്സിക്കൊപ്പവും മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയ്ക്കൊപ്പവും ഒന്നിച്ച് ഡ്രസ്സിങ് റൂം പങ്കിട്ട പരിചയസമ്പത്താണ് ഈ സ്വപ്നസംഗമം സാധ്യമാക്കാൻ ടെവസിന് തുണയായത്. മത്സരത്തിൽ ഒരേ ടീമിനായി കളിക്കാമെന്ന് ഇരുതാരങ്ങളും സമ്മതിച്ചതായി ടെവസ് ഔദ്യോഗികമായി അറിയിച്ചു.

 

ക്രിസ്റ്റ്യാനോയും ലിയോയും ഒരേ ടീമിൽ കളിക്കുന്നത് കാണുക എന്നത് തന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നുവെന്ന് ടെവസ് പറഞ്ഞു. ഇരുവരും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണെന്നും, തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസ്സിക്കൊപ്പം ഒരേ നിരയിൽ കളിക്കണമെന്ന് ക്രിസ്റ്റ്യാനോയോട് അഭ്യർത്ഥിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആ കാൽപ്പന്ത് മാജിക് ലോകം മുഴുവൻ ഒരൊറ്റ തവണയെങ്കിലും ഒരുമിച്ച് കാണട്ടെ എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ടെവസ് കൂട്ടിച്ചേർത്തു.

തന്റെ ക്ഷണം കേട്ടയുടൻ തന്നെ റൊണാൾഡോ സന്തോഷത്തോടെ സമ്മതം അറിയിച്ചെന്നും, മെസ്സിയെ കാര്യങ്ങൾ ധരിപ്പിക്കുക വളരെ എളുപ്പമായിരുന്നുവെന്നും ടെവസ് വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ പതിറ്റാണ്ടുകളായി കൊതിച്ച ആ വിസ്മയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇപ്പോൾ കായികലോകം.

Content Highlights:

Lionel Messi and Cristiano Ronaldo will play in the same team for Carlos Tevez’s testimonial match. The historic fixture takes place in December 2026 at La Bombonera stadium in Buenos Aires. Tevez confirmed that both legendary stars accepted his personal invitation to unite on the pitch.

 

Share