|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Domestic

കെസിഎൽ ഫൈനൽ; മുഖാമുഖം വന്നിട്ടും ഹസ്തദാനം ചെയ്യാതെ മടങ്ങി സഞ്ജുവും ശ്രീശാന്തും : ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് പ്രഥമ സീസണിന്റെ ഫൈനൽ മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണും എസ്. ശ്രീശാന്തും പരസ്പരം കണ്ടുമുട്ടിയപ്പോഴുണ്ടായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോര് കാണാനെത്തിയ ഇരുവരും ഗ്രൗണ്ടിനു സമീപം വെച്ച് മുഖാമുഖം വന്നെങ്കിലും, പരസ്പരം കൈ കൊടുക്കാനോ സംസാരിക്കാനോ തയ്യാറാകാതെ നടന്നുനീങ്ങുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

തൊട്ടടുത്തു കൂടി കടന്നുപോയിട്ടും ഇരുവരും ചിരിക്കുകയോ മിണ്ടുകയോ ചെയ്യാതിരുന്നത് ആരാധകരെയും അമ്പരപ്പിച്ചു. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ക്രിക്കറ്റ് പ്രേമികളിൽ നിന്ന് ഉയരുന്നത്. മുമ്പ് സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെയും ക്യാപ്റ്റൻസിയെയും കുറിച്ച് ശ്രീശാന്ത് പരസ്യമായി നടത്തിയ ചില വിമർശനങ്ങളുടെ തുടർച്ചയാണിതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, ഇരുവരും സ്വന്തം ചിന്തകളിൽ തിടുക്കപ്പെട്ട് നടന്നുപോയപ്പോൾ സംഭവിച്ചതാകാമെന്നും ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

രാജസ്ഥാൻ റോയൽസിൽ ഒരുമിച്ചുകളിച്ച പരിചയസമ്പത്തുള്ള ഇരുതാരങ്ങളും ഒരേ വേദിയിലെത്തിയിട്ടും സൗഹൃദം പങ്കുവെക്കാതിരുന്നതിനു പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, കായികലോകത്ത് ഈ കൂടിക്കാഴ്ച ചൂടേറിയ ചർച്ചയായി തുടരുകയാണ്.

Content Highlights:
Sanju Samson and S. Sreesanth crossed paths at the KCL final at Greenfield Stadium. The two players ignored each other without shaking hands. This viral video has sparked massive online debate among fans.

Share