|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
UEFA Champions League

നാടകീയത നിറഞ്ഞ പോരാട്ടം; ഒടുവിൽ വിയ്യാറയലിനെ 3-2 ന് വീഴ്ത്തി ഡോർട്ട്മുണ്ട്

ഡോർട്ട്മുണ്ട്: അപ്രതീക്ഷിത സെൽഫ് ഗോളുകളും ട്വിസ്റ്റുകളും നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ വിയ്യാറയലിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ടിന് ആവേശ ജയം. യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമൻ കരുത്തരായ ഡോർട്ട്മുണ്ട് സ്പാനിഷ് ക്ലബ്ബിനെ കീഴടക്കിയത്.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. 53-ാം മിനിറ്റിൽ വിയ്യാറയൽ താരം റെനറ്റോ വീഗ വഴങ്ങിയ സെൽഫ് ഗോളിലൂടെ ഡോർട്ട്മുണ്ട് മുന്നിലെത്തി (1-0). എന്നാൽ 66-ാം മിനിറ്റിൽ സാന്റിയാഗോ മൊറീന്യോ നേടിയ ഗോളിലൂടെ വിയ്യാറയൽ ഒപ്പമെത്തി (1-1).

തുടർന്ന് ഡോർട്ട്മുണ്ടിനായി ഇരട്ടഗോളുകളുമായി തിളങ്ങിയ സെർഹൗ ഗുരാസി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 80-ാം മിനിറ്റിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡോർട്ട്മുണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ച (2-1) ഗുരാസി, 85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ടീമിന്റെ ലീഡ് 3-1 ആയി ഉയർത്തി. എന്നാൽ ഇഞ്ചുറി ടൈമിൽ (90+3′) സെർഹൗ ഗുരാസിയുടെ പിഴവിൽ നിന്ന് പിറന്ന അവിചാരിതമായ സെൽഫ് ഗോൾ വിയ്യാറയലിന് രണ്ടാം ഗോൾ സമ്മാനിച്ചെങ്കിലും (3-2), ഒടുവിൽ ഡോർട്ട്മുണ്ട് വിജയം ഉറപ്പിക്കുകയായിരുന്നു.

 

Content Highlights:
Borussia Dortmund secured a thrilling 3-2 victory over Villarreal in the UEFA Champions League. Serhou Guirassy scored a crucial brace in the second half after an early own goal. A late own goal by Guirassy set up a tense finish before Dortmund held on for the win.

Share