|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Saudi Pro League

അന്തരിച്ച ഡീഗോ ജോട്ടയുടെ ഓർമകളെ അവഹേളിച്ച് ആരാധകർ; ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: വാഹനാപകടത്തിൽ അന്തരിച്ച മുൻ ലിവർപൂൾ, പോർച്ചുഗൽ താരം ഡീഗോ ജോട്ടയുടെ ഓർമകളെ അവഹേളിച്ചുകൊണ്ട് സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകർ നടത്തിയ പ്രകോപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. കുറ്റക്കാരായ ആരാധകർക്ക് സ്റ്റേഡിയങ്ങളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടു.
​സൗദി പ്രോ ലീഗിൽ അൽ-ഹിലാലും അൽ-തവൂനും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. അൽ-ഹിലാലിന്റെ പോർച്ചുഗീസ് മിഡ്ഫീൽഡറും അന്തരിച്ച ഡീഗോ ജോട്ടയുടെ അടുത്ത സുഹൃത്തുമായ റൂബൻ നെവസിനെ പ്രകോപിപ്പിക്കാനായി അൽ-തവൂൻ ആരാധകർ ജോട്ടയുടെ വിയോഗത്തെ പരിഹസിച്ചുകൊണ്ട് അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു.
​മത്സരശേഷം വികാരാധീനനായി പ്രതികരിച്ച റൂബൻ നെവസ്, “ഡീഗോ ജോട്ടയ്‌ക്കെതിരെ ഇന്നുരാത്രി അവർ ചെയ്തതിന് ശേഷം, ഇനി അവർ പ്രാർഥിക്കാൻ പോകില്ലെന്ന് ഞാൻ കരുതുന്നു…” എന്ന് തുറന്നടിച്ചു.
​ഈ സംഭവത്തിൽ അതിരൂക്ഷമായ ഭാഷയിലാണ് പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചത്. കളിക്കളത്തിന്റെ മര്യാദകളെയും മാനുഷികതയെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സൗദി ലീഗ് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടു:
​”ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ലീഗ് കർശന നടപടിയെടുക്കുകയും ശിക്ഷിക്കുകയും വേണം. ഇത് ഫുട്ബോളല്ല. ഇതിനൊരു പരിധിയുണ്ടാകണം. ഇത്തരത്തിൽ പെരുമാറുന്ന ആളുകളെ ഇനി ഒരിക്കലും ഒരു സ്റ്റേഡിയത്തിലേക്കും പ്രവേശിപ്പിക്കരുത്.” — ക്രിസ്റ്റ്യാനോ റൊണാൾഡോ

​2025 ജൂലൈ ആദ്യവാരം സ്പെയിനിലുണ്ടായ ദാരുണമായ കാർ അപകടത്തിലാണ് ഡീഗോ ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും അകാലത്തിൽ വിടവാങ്ങിയത്. കായികലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ വിയോഗത്തെ ഒരു ഫുട്ബോൾ മത്സരത്തിനിടെ എതിർതാരത്തെ മാനസികമായി തളർത്താൻ ആയുധമാക്കിയ ആരാധകരുടെ നീചമായ പ്രവർത്തിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Share