|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Ballon d'Or

‘ലാമിൻ ബാലൺ ഡി ഓർ നേടണം, ഇതിൽ യാതൊരു സംശയവുമില്ല’; സഹതാരത്തെ പിന്തുണച്ച് റാഫീഞ്ഞ

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ബാഴ്സലോണയുടെ യുവവിസ്മയം ലാമിൻ യമാലിനു തന്നെ ലഭിക്കണമെന്ന് ബ്രസീലിയൻ വിങ്ങർ റാഫീഞ്ഞ. ലാമിൻ ഈ പുരസ്കാരം നേടണമെന്നത് പകൽപോലെ വ്യക്തമായ കാര്യമാണെന്നും മറ്റെല്ലാവരേക്കാളും ബഹുദൂരം മുന്നിലാണ് താരമെന്നും കാറ്റലൂണിയൻ റേഡിയോയായ ‘ആർ.എ.സി 1’-ന് (RAC1) നൽകിയ അഭിമുഖത്തിൽ റാഫീഞ്ഞ തുറന്നുപറഞ്ഞു.
താരത്തിന്റെ വാക്കുകൾ:
“ലാമിൻ തന്നെ ബാലൺ ഡി ഓർ നേടണം, അതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹത്തിന് അ‍ർഹതയുണ്ട്; ക്ലബ്ബിനൊപ്പം കിരീടങ്ങൾ നേടി, ഒപ്പം പ്രധാന താരമായി നിന്ന് ലോകകപ്പും സ്വന്തമാക്കി. ആളുകൾ എത്ര പണം മുടക്കിയും അവന്റെ കളികാണാൻ തയാറാകും. ഞാനും അതിനു തയ്യാറാണ്. മറ്റെല്ലാവരോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ലാമിൻ മറ്റു കളിക്കാരേക്കാൾ ബഹുദൂരം മുന്നിലാണ്. അവൻ തന്നെയാണ് ഈ പുരസ്കാരം സ്വന്തമാക്കേണ്ടത്.”
ക്ലബ്ബ് തലത്തിലും അന്താരാഷ്ട്രതലത്തിലും ലാമിൻ കാഴ്ചവെച്ച നിർണായകപ്രകടനങ്ങളാണ് പുരസ്കാരത്തിന് താരത്തെ അർഹനാക്കുന്നതെന്നും റാഫീഞ്ഞ അടിവരയിട്ടു. സഹതാരത്തിൽനിന്ന് തന്നെയെത്തിയ ഈ ശക്തമായ പിന്തുണ വരാനിരിക്കുന്ന ബാലൺ ഡി ഓർ ചർച്ചകൾക്ക് കൂടുതൽ ചൂടുപകരും.

Content Summary

Barcelona winger Raphinha has voiced strong support for his teenage teammate Lamine Yamal to win this year's Ballon d'Or. In an interview with Catalan radio station RAC1, Raphinha stated that Yamal is far ahead of the competition and fully merits the honor. He highlighted Yamal's decisive performances for both club and country as justification for taking home the award.

Share