|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Ballon d'Or

‘ബാലൺ ഡി ഓർ നേട്ടമുണ്ടായാൽ അത് ആഫ്രിക്കയ്ക്ക് സമർപ്പിക്കും; എന്റെ വേരുകൾ ഞാൻ മറന്നിട്ടില്ല’: കിലിയൻ എംബാപ്പെ

പാരീസ്: തനിക്ക് ബാലൺ ഡി ഓർ പുരസ്കാരം നേടാനായാൽ അത് ആഫ്രിക്കൻ ജനതയ്ക്കായി സമർപ്പിക്കുമെന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. സ്വന്തം വേരുകളുമായുള്ള ബന്ധം താൻ ഒരിക്കലും കൈവിട്ടിട്ടില്ലെന്നും ആഫ്രിക്കയിൽ ചെല്ലുമ്പോഴെല്ലാം അവിടുത്തെ ജനങ്ങൾ നൽകുന്ന സ്നേഹം വലിയ ആത്മബന്ധമാണ് നൽകുന്നതെന്നും ഫ്രഞ്ച് മാധ്യമമായ ആർ.എഫ്.ഐക്ക് നൽകിയ അഭിമുഖത്തിൽ എംബാപ്പെ വ്യക്തമാക്കി.
“എന്റെ വേരുകളുമായും പൂർവികരുമായുമുള്ള ആത്മബന്ധം ഞാൻ ഒരിക്കലും മറന്നിട്ടില്ല. ഓരോ തവണ ആഫ്രിക്കയിൽ പോകുമ്പോഴും അവിടുത്തെ ജനങ്ങളുടെ അളവറ്റ സ്നേഹം ഞാൻ നേരിട്ടറിയാറുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് എനിക്ക് എപ്പോഴും വലിയ പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിഞ്ഞാൽ, ഏതെങ്കിലും തരത്തിൽ അത് ആ ജനതയ്ക്കു കൂടി സമർപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അതൊരു മനോഹരമായ നിമിഷമായിരിക്കും,”- റയൽ മഡ്രിഡ് താരം പറഞ്ഞു.
കാമറൂൺ വംശജനായ പിതാവിന്റെയും അൾജീരിയൻ വംശജയായ മാതാവിന്റെയും മകനായ എംബാപ്പെ, ഫ്രാൻസിന്റെ ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചപ്പോഴും തന്റെ ആഫ്രിക്കൻ പാരമ്പര്യത്തെ നിരന്തരം ഓർമിപ്പിക്കാറുണ്ട്. ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓറിനായുള്ള പോരാട്ടത്തിൽ സജീവമായി നിലനിൽക്കുന്നതിനിടെയാണ് ഫ്രഞ്ച് നായകന്റെ ഹൃദയസ്പർശിയായ പ്രതികരണം.

Content Summary

Kylian Mbappe said he would dedicate a potential Ballon d'Or win to the people of Africa. The France captain emphasized that he has never forgotten his roots and spoke about the love and support he receives whenever he visits the continent.

Share