|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
International

ലോകകപ്പിന് തൊട്ടുമുമ്പ് ടീമിൽ വൻ അഴിച്ചുപണികൾ അരുത്; ഇന്ത്യൻ മാനേജ്‌മെന്റിന് യുവരാജ് സിങ്ങിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2027-ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിർണായക ഉപദേശവുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടറും 2011 ലോകകപ്പിലെ പ്ലെയർ ഓഫ് ദി സീരീസുമായിരുന്ന യുവരാജ് സിങ്. ടൂർണമെന്റിന് തൊട്ടുമുമ്പോ അവസാന നിമിഷങ്ങളിലോ ടീമിൽ വൻ മാറ്റങ്ങൾ വരുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും, തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് പൂർണ പിന്തുണ നൽകി സ്ഥിരതയുള്ള ഒരു ടീമിനെ വാർത്തെടുക്കണമെന്നും യുവരാജ് ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളിൽ നിർണായക ഘട്ടങ്ങളിൽ ടീമിൽ വരുത്തിയ വൻ അഴിച്ചുപണികളാണ് ഇന്ത്യക്ക് പലപ്പോഴും തിരിച്ചടിയായതെന്ന് യുവരാജ് ഓർമ്മിപ്പിച്ചു. “അവസാന നിമിഷങ്ങളിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോഴാണ് ഇന്ത്യ പലപ്പോഴും കാലിടറി വീണിട്ടുള്ളത്. അതിനാൽ 2027 ലോകകപ്പ് നേടാൻ കഴിയുമെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു കൂട്ടം കളിക്കാരെ ഇപ്പോഴേ കണ്ടെത്തണം. ആ നിമിഷം വരെ അവർ പരാജയപ്പെട്ടാലും വിജയിച്ചാലും അവർക്കൊപ്പം ഉറച്ചുനിൽക്കാൻ സാധിക്കണം. ടീമിലുള്ള ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം,” യുവരാജ് പറഞ്ഞു.

നിലവിൽ ടി20 മത്സരങ്ങൾ കൂടുകയും ഏകദിന മത്സരങ്ങളുടെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് ആവശ്യത്തിന് മത്സരപരിചയം (Game time) ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 16 അല്ലെങ്കിൽ 20 കളിക്കാരുടെ ഒരു സംഘത്തെ നിശ്ചയിച്ച്, അടുത്ത ഒരു വർഷത്തിനുള്ളിൽ സ്ഥിരതയുള്ള ഒരു നിരയായി അവരെ വളർത്തിയെടുക്കുകയാണ് വേണ്ടത്. സെമിഫൈനലിനെക്കുറിച്ചും നോക്കൗട്ട് ഘട്ടങ്ങളെക്കുറിച്ചും ഇപ്പോൾ ചിന്തിക്കാതെ, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒത്തൊരുമയോടെ പോരാടാൻ പ്രാപ്തിയുള്ള ഒരു ടീമിനെ സജ്ജമാക്കുന്നതിലാവണം ഇപ്പോഴത്തെ ശ്രദ്ധ.

ടീം കോമ്പിനേഷനെക്കുറിച്ചും ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയങ്ങളെക്കുറിച്ചും യുവരാജ് സംസാരിച്ചു. ടീമിലെ വ്യക്തിഗത മാച്ച് വിന്നർമാരുടെ സാന്നിധ്യമാണ് ഓസ്‌ട്രേലിയയുടെ വിജയരഹസ്യം. അവർ പ്രതിസന്ധിയിലാകുമ്പോൾ ആരെങ്കിലും ഒരാൾ മുന്നിൽ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കും. അതേ മാതൃകയിൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന 12 മുതൽ 14 വരെയുള്ള മികച്ച മാച്ച് വിന്നർമാരുടെ കോർ ഗ്രൂപ്പാണ് ഇന്ത്യക്കും ആവശ്യമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

Content Highlights:
Yuvraj Singh advised India to avoid last-minute squad overhauls for the 2027 World Cup. He urged management to back a core group of players and ensure consistent game time. Building a dependable squad of match-winners is key to success.

Share