|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
LaLiga

ലയണൽ മെസ്സിക്ക് ന്യൂ കാമ്പ് നൗവിൽ വിപുലമായ ആദരവ് ഒരുക്കാൻ ബാഴ്‌സലോണ; ഔദ്യോഗിക പ്രഖ്യാപനവുമായി ലപോർട്ട

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ ഇതിഹാസതാരം ലയണൽ മെസ്സിക്കായി പുതിയ കാമ്പ് നൗ സ്റ്റേഡിയത്തിൽ പ്രത്യേക ആദരവ് സംഘടിപ്പിക്കുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട.
സ്റ്റേഡിയത്തിന്റെ പുനർനിർമാണം പൂർത്തിയാകുന്നതോടെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പദ്ധതികൾപ്രകാരം സ്‌പോട്ടിഫൈ കാമ്പ് നൗവിന്റെ നിർമാണ പ്രവർത്തനങ്ങൾ 2028-ന്റെ തുടക്കത്തോടെ പൂർണമായും പൂർത്തിയാക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
ഇതിന് പിന്നാലെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന് അർഹമായ യാത്രയയപ്പും ആദരവും ഒരുക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
2021-ൽ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ആരാധകരുടെ സാന്നിധ്യമില്ലാതെ അപ്രതീക്ഷിതമായി ക്ലബ്ബ് വിടേണ്ടിവന്ന മെസ്സിക്ക്, സ്വന്തം തട്ടകത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ വിടവാങ്ങൽ മത്സരം ഒരുക്കുക എന്നത് ബാഴ്‌സ ആരാധകരുടെ ദീർഘകാലമായുള്ള ആഗ്രഹമാണ്.
സ്റ്റേഡിയം പൂർണസജ്ജമാകുന്നതോടെ ആ ചരിത്ര മുഹൂർത്തത്തിനാണ് കാമ്പ് നൗ സാക്ഷ്യംവഹിക്കാൻ പോകുന്നത്.

Content Summary

Barcelona president Joan Laporta said the club will organize a major tribute for Lionel Messi at the renovated Camp Nou. The club aims to complete the stadium redevelopment by early 2028 and hopes to give Messi a farewell in front of a full home crowd after his unexpected 2021 departure.

Share