ബാഴ്‌സലോണ: ബ്രസീലിയൻ വിങ്ങർ റഫീഞ്ഞയെ മുന്നേറ്റനിരയിൽ സ്ട്രൈക്കറുടെ റോളിൽ കളിപ്പിച്ചത് തന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നുവെന്ന് ബാഴ്‌സലോണ മുഖ്യപരിശീലകൻ ഹാൻസി ഫ്ലിക്ക്.
മത്സരത്തിന് മുമ്പ് താരവുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ഫ്ലിക്ക് വ്യക്തമാക്കി.
റഫീഞ്ഞയുടെ നിലവാരവും പ്രതിഭയും എന്താണെന്ന് തങ്ങൾക്ക് കൃത്യമായി അറിയാമെന്നും, താരം പുറത്തെടുത്ത പ്രകടനത്തിൽ വലിയ സന്തോഷമുണ്ടെന്നും ഫ്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
വിങ്ങുകളിൽ നിന്ന് കളിക്കുന്ന പതിവ് ശൈലിയിൽ നിന്നു മാറി ആക്രമണനിരയുടെ കേന്ദ്രഭാഗത്ത് പുതിയ ചുമതലയേറ്റെടുത്ത താരം പരിശീലകന്റെ തന്ത്രങ്ങൾക്കനുസരിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Content Summary
Barcelona head coach Hansi Flick said it was his own decision to play Brazilian winger Raphinha in a striker role. Flick explained that he spoke with Raphinha before the match and was very pleased with the player's performance. Raphinha adapted well to the central attacking position.






