ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ തുടരുമെന്ന് സ്ഥിരീകരണം. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് താരം ഉടൻ വിരമിക്കില്ലെന്ന് പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ റൊണാൾഡോ ഇടംനേടും. ദേശീയ ടീമിന്റെ പുതിയ മുഖ്യപരിശീലകനായി ചുമതലയേറ്റ ജോർജ്ജ് ജീസസ്, തന്റെ ആദ്യ ടീം ലിസ്റ്റിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പരിശീലകന്റെ കീഴിൽ ടീം ഒരു പുതിയ ഘട്ടത്തിലേക്കു കടക്കുമ്പോഴും, നായകനും സൂപ്പർതാരവുമായ റൊണാൾഡോയുടെ സാന്നിധ്യം ടീമിനു കരുത്താകുമെന്നാണ് വിലയിരുത്തൽ.
കരിയറിന്റെ അവസാനഘട്ടത്തിലും ദേശീയ ജഴ്സിയിൽ പോരാട്ടം തുടരാനുള്ള റൊണാൾഡോയുടെ തീരുമാനം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
Content Highlights:
Football legend Cristiano Ronaldo has confirmed he will continue playing for the Portugal national team, dismissing recent retirement rumors. Fabrizio Romano reported that Ronaldo will feature in the upcoming September and October international fixtures. Newly appointed head coach Jorge Jesus has included the superstar in his squad plans.






