ജർമൻ ബുണ്ടസ്‌ലിഗയിൽ വിസ്മയ റെക്കോർഡ് സ്വന്തം പേരിലാക്കി ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ. ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന കളിക്കാരനെന്ന നേട്ടമാണ് കെയ്ൻ സ്വന്തമാക്കിയത്. വെറും 98 മത്സരങ്ങളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതിനകം 101 ഗോളുകളാണ് ബുണ്ടസ്‌ലിഗയിൽ ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം.
ടോട്ടൻഹാമിൽനിന്ന് ബയേണിലെത്തിയത് മുതൽ ഗോൾവേട്ട തുടർക്കഥയാക്കിയ കെയ്ൻ, ഇതിഹാസതാരങ്ങളുടെ പേരിലുണ്ടായിരുന്ന റെക്കോർഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ടാണ് ഈ നേട്ടത്തിലേക്കു കുതിച്ചെത്തിയത്. മത്സരങ്ങളിൽ എതിർബോക്സുകളിൽ വരുത്തുന്ന നിരന്തരഭീഷണിയും അപാരമായ ഫിനിഷിങ് മികവും താരത്തെ ബുണ്ടസ്‌ലിഗയിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറാക്കി നിലനിർത്തുന്നു. യൂറോപ്യൻ ലീഗുകളിൽ ഗോൾവേട്ടക്കാരുടെ നിരയിൽ ആധുനിക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളായി തന്റെ സ്ഥാനം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഹാരി കെയ്‌നിന്റെ ഈ പുതിയ ചരിത്രനേട്ടം
Content Summary
Bayern Munich striker Harry Kane became the fastest player in Bundesliga history to score 100 goals, reaching the milestone in just 98 matches. The England captain has now scored 101 Bundesliga goals since joining Bayern from Tottenham.




