|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Bundesliga

മൈക്കിൾ ഒലിസെയുടെ മാജിക് തുടരുന്നു; ഹാട്രിക്കും അസിസ്റ്റുമായി ഏഴ് കളികളിൽ 11 ഗോൾ പങ്കാളിത്തം

ബയേൺ മ്യൂണിക്കിന്റെ ഫ്രഞ്ച് യുവവിങ്ങർ മൈക്കിൾ ഒലിസെ യൂറോപ്യൻ ഫുട്ബോളിൽ വിസ്മയക്കുതിപ്പ് തുടരുന്നു. മത്സരത്തിൽ തകർപ്പൻ ഹാട്രിക്കും ഒരു അസിസ്റ്റുമായി കളംനിറഞ്ഞ ഒലിസെ, കളിച്ച മത്സരങ്ങളേക്കാൾ കൂടുതൽ ഗോൾ പങ്കാളിത്തം എന്ന അവിശ്വസനീയനേട്ടവും സ്വന്തം പേരിലാക്കി. ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോൾ ഇൻവോൾവ്‌മെന്റുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്.
കളിക്കളത്തിൽ എതിർപ്രതിരോധങ്ങളെ നിഷ്പ്രഭമാക്കുന്ന ഡ്രിബ്ലിങ്ങും കൃത്യതയാർന്ന ഫിനിഷിങ്ങുമായി ടീമിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന ഒലിസെ നിലവിൽ യൂറോപ്പിലെ ഏറ്റവും ഫോമിലുള്ള കളിക്കാരിൽ ഒരാളാണ്. മുന്നേറ്റനിരയിൽ ഗോളുകൾ നേടുന്നതിനൊപ്പം സഹതാരങ്ങൾക്ക് അവസരങ്ങൾ തുറന്നുനൽകുന്നതിലും താരം കാട്ടുന്ന മികവാണ് ബയേണിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടുന്നത്.
ഇത്തരമൊരു അസാധാരണ ഫോമിൽ പന്തുതട്ടുന്നതോടെ ഫുട്ബോൾ ലോകത്തെ ഏറ്റവും അഭിമാനകരമായ ബാലൺ ഡി ഓർ പുരസ്കാര ചർച്ചകളിലും ഇരുപത്തിരണ്ടുകാരനായ താരത്തിന്റെ പേര് ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തിൽത്തന്നെ കാഴ്ചവെക്കുന്ന ഈ മാന്ത്രികപ്രകടനം ഭാവിയിൽ ഒലിസെയെ ലോകഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാര വേദിയിലെത്തിക്കുമോയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾപ്രേമികൾ.

Content Summary

Bayern Munich winger Michael Olise continued his impressive form with a hat-trick and an assist. He has recorded 11 goal involvements in seven matches across all competitions this season, prompting early Ballon d’Or discussions.

Share