|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
ODI series 2026

‘രാജാവും’ ‘രാജകുമാരനും’ ശതകം കുറിച്ചു; വിൻഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് 8 വിക്കറ്റിന്റെ മിന്നും ജയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ റൺമഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ വെസ്റ്റിൻഡീസിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഗംഭീര തുടക്കം കുറിച്ചു.
വെസ്റ്റിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറികടന്നു.
കൊടുങ്കാറ്റായി മാറിയ വിരാട് കോഹ്‌ലിയുടെയും നങ്കൂരമിട്ടു കളിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ചുറികളാണ് കാര്യവട്ടത്ത് ഇന്ത്യക്ക് രാജകീയ ജയം സമ്മാനിച്ചത്.
35 പന്തിൽ 32 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ പുറത്തായ ശേഷമാണ് വിരാട് കോഹ്‌ലി ക്രീസിലെത്തിയത്.
പിന്നീട് ഗ്രീൻഫീൽഡിൽ കണ്ടത് വിൻഡീസ് ബൗളർമാരെ കാഴ്ചക്കാരാക്കി മാറ്റിയ ഇന്ത്യൻ ബാറ്റിംഗ് വിരുന്നായിരുന്നു.
രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും ചേർന്ന് പടുത്തുയർത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് മത്സരത്തിന്റെ വിധി നേരത്തെ തന്നെ കുറിച്ചു.
തുടക്കത്തിൽ വിൻഡീസ് പേസർമാരെ ശ്രദ്ധയോടെ നേരിട്ട നായകൻ ശുഭ്മാൻ ഗിൽ, പിന്നീട് തന്റെ തനത് ഷോട്ടുകളിലേക്ക് ഗിയർ മാറ്റി. ക്ലാസും പക്വതയും ഒത്തുചേർന്ന ഇന്നിംഗ്സിലൂടെ ജെയ്ഡൻ സീൽസിനെ മനോഹരമായ ഫുൾ-ഫേസ് ഡ്രൈവിലൂടെ അതിർത്തി കടത്തിയാണ് ഗിൽ മൂന്നക്കം തികച്ചത്.
13 ഫോറുകളും ഒരു സിക്സറുമടക്കം 108 പന്തിൽ 110 റൺസ് നേടിയ ഗിൽ, ഗ്രൗണ്ടിൽ ഹെൽമെറ്റൂരി തലകുനിച്ച് വണങ്ങി ഗാലറിയുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി.
മറുഭാഗത്ത് ക്രീസിലെത്തിയ നിമിഷം മുതൽ ആക്രമണ മൂഡിലായിരുന്ന വിരാട് കോഹ്‌ലി കരിയറിലെ ഏറ്റവും അഗ്രസീവ് ആയ ഇന്നിംഗ്സുകളിലൊന്നാണ് കാര്യവട്ടത്ത് പുറത്തെടുത്തത്.
വെറും 88 പന്തുകളിൽ നിന്ന് 9 കൂറ്റൻ സിക്സറുകളും 10 ഫോറുകളുമടക്കം 139 റൺസാണ് വിരാട് വാരിക്കൂട്ടിയത്.
ഗുഡകേഷ് മോട്ടിയെ ക്രീസിൽ നിന്ന് ചാടിയിറങ്ങി ലോങ് ഓണിന് മുകളിലൂടെ പടുകൂറ്റൻ സിക്സറിലേക്ക് പറത്തിയാണ് കോഹ്‌ലി തന്റെ സെഞ്ചുറി ആഘോഷിച്ചത്.
ട്രേഡ്മാർക്ക് കവർ ഡ്രൈവുകളും റിസ്റ്റ് ഫ്ലിക്കുകളും ഡീപ് മിഡ് വിക്കറ്റിലേക്ക് പായിച്ച സിക്സറുകളും വിൻഡീസ് ബൗളിംഗ് നിരയെ പൂർണമായും തകർത്തു.
തുടക്കം മുതൽ തിങ്ങിനിറഞ്ഞ തിരുവനന്തപുരത്തെ കാണികൾ മത്സരത്തിലുടനീളം ആവേശത്തിരയിളക്കി. 
മലയാളി ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കവർന്ന ബാറ്റിംഗ് പ്രകടനത്തിന് സാക്ഷ്യംവഹിച്ച ഗാലറിയിൽ “കോഹ്‌ലി… കോഹ്‌ലി…” വിളികൾ നിരന്തരം അലയടിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 50 ഓവറിൽ 7 വിക്കറ്റിന് 295 റൺസെടുത്തിരുന്നു.
മറുപടി ബാറ്റിംഗിൽ 41.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ട ഇന്ത്യ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് മുന്നിലെത്തി.

Content Summary

India defeated West Indies by 8 wickets at the Greenfield International Stadium in Thiruvananthapuram. West Indies posted 296 runs for 5 wickets in 50 overs, while India chased the target with only two wickets lost in 41.4 overs. Virat Kohli and Shubman Gill each scored centuries, with Kohli making 139 runs off 88 balls and Gill 110 runs off 108 balls. The win gave India a 1-0 lead in the three‑match series.

Share