|
JUST IN
ലൂയിസ് ഡയസിന് ഹാട്രിക്; ആർബി ലൈപ്സിഗിനെതിരെ ആറാടി ബയേൺ. 6-1 ന്റെ വമ്പൻ ജയം മഞ്ഞക്കടലിരമ്പി; ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന് മാസ്മരിക വിജയം ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നിയങ്കം; എതിരാളികൾ ഇന്റർ കാശി ഇന്ത്യക്ക് ശ്രേയസ്, ആദ്യ ട്വന്റി ട്വന്റിയിൽ വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയം ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ ഇന്ത്യ വീണു; മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം ബ്രസീലിനെ വിറപ്പിച്ച് ഇന്ത്യൻ വീര്യം; തോറ്റെങ്കിലും തലയുയർത്തി നീലപ്പട എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികളുടെ ജയം അവസാന അങ്കത്തിനായി മെസ്സി നാട്ടിലെത്തി; അർജന്റീന ജഴ്‌സിയിലെ ഐതിഹാസിക യാത്രക്ക് ചൊവ്വാഴ്ച വിരാമം വിരമിക്കൽ ഒഴിവാക്കാൻ അനുരഞ്ജന നീക്കം; ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തും വിടപറയാൻ മെസ്സി എത്തുന്നു; അർജന്റീന ജേഴ്‌സിയിലെ ‘അവസാന അങ്കം’ പ്രഖ്യാപിച്ച് ലയണൽ സ്കലോണി റഫീഞ്ഞയുടെ പരിക്ക് ഗുരുതരമല്ല, ബെഞ്ചിൽ വിശ്രമമില്ല; അടുത്ത മത്സരത്തിൽ കളിച്ചേക്കും
Friendly Matches

അർജൻ്റീന കുപ്പായത്തിൽ മെസ്സിയുടെ ‘ലാസ്റ്റ് ഡാൻസ്’; വിടവാങ്ങൽ മത്സരം ഒക്ടോബർ 6-ന്

ബ്യൂണസ് ഐറിസ്: ഇതിഹാസതാരം ലയണൽ മെസ്സി അർജന്റീനയുടെ നീലയും വെള്ളയും വരയുള്ള കുപ്പായത്തിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6-ന് ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാകും മെസ്സി അന്താരാഷ്ട്ര ഫുട്ബോളിനോട് പൂർണമായി വിടപറയുക. കഴിഞ്ഞ മാസം അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ലോകം കണ്ട എക്കാലത്തെയും മികച്ച താരത്തിന് സ്വന്തം നാട്ടിലെ ആരാധകർക്ക് മുന്നിൽ അർഹിക്കുന്ന വിടവാങ്ങൽ ഒരുക്കാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഈ മത്സരം സംഘടിപ്പിക്കുന്നത്.

ബ്യൂണസ് ഐറിസിലെ പ്രശസ്തമായ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. കോച്ച് ലയണൽ സ്കലോണി പ്രഖ്യാപിച്ച 26 അംഗ ടീമിൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യംവഹിക്കാൻ 2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ മുഴുവൻ താരങ്ങളെയും കുടുംബാംഗങ്ങളെയും എഎഫ്എ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.

ബെനിനെതിരായ ഈ പോരാട്ടം അർജന്റീനയ്ക്കായുള്ള മെസ്സിയുടെ 208-ാം അന്താരാഷ്ട്ര മത്സരമായിരിക്കും. രാജ്യത്തിനായി ഇതുവരെ 125 ഗോളുകൾ നേടി എക്കാലത്തെയും ടോപ് സ്കോററായ താരം, സ്വന്തം തട്ടകത്തിൽ ആൽബിസെലസ്റ്റെ ജേഴ്സിയണിഞ്ഞ് അവസാനമായി പന്തുതട്ടുമ്പോൾ കാൽപ്പന്ത് ലോകത്തിന് അതൊരു വികാരനിർഭരമായ നിമിഷമായി മാറും. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് പടിയിറങ്ങുമെങ്കിലും ക്ലബ്ബ് തലത്തിൽ ഇന്റർ മിയാമിക്കായി താരം കളി തുടരും.

 

Content Highlights:
Lionel Messi will play his final international match for Argentina against Benin on October 6 in Buenos Aires. The legendary forward ends his record-breaking career in front of home fans at the Estadio Monumental.

Share