ബാഴ്സലോണ: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന് കൂടുതൽ അർഹത തനിക്കാണെന്നു വ്യക്തമാക്കി ബാഴ്സലോണയുടെ സ്പാനിഷ് മുന്നേറ്റതാരം ലാമിൻ യമാൽ. മോവിസ്റ്റാറിന്റെ (Movistar) ‘യൂണിവേഴ്സോ വാൽഡാനോ’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് പുരസ്കാര പോരാട്ടത്തെക്കുറിച്ചുള്ള തന്റെ നിലപാട് താരം തുറന്നുപറഞ്ഞത്.
താനും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരെന്ന് ഫുട്ബോൾ വീക്ഷിക്കുന്ന ആർക്കും വ്യക്തമാണെന്ന് യമാൽ പറഞ്ഞു. എന്നാൽ ഈ സീസണിൽ താൻ നേടിയ കിരീടങ്ങളും ടീം നേട്ടങ്ങളും മുൻനിർത്തി വിലയിരുത്തുമ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓർ തനിക്ക് ലഭിക്കണമെന്നാണ് തന്റെ പക്ഷമെന്നും താരം വ്യക്തമാക്കി. റയൽ മാഡ്രിഡ് താരം എംബാപ്പെയും യമാലും തമ്മിൽ ബാലൺ ഡി ഓർ പോരാട്ടം കടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ പരസ്യപ്രതികരണം.
Content Highlights:
Lamine Yamal stated in an interview that he and Kylian Mbappe are the best players in the world. The Barcelona star believes his trophies and team success make him most deserving of the Ballon d’Or. His comments heat up the race for football’s ultimate individual prize.






